കോട്ടയം: വിവാഹത്തലേന്നുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയില്‍ ജിന്‍സന്റെ മകന്‍ ജിജോ ജിന്‍സണ്‍ (22) ആണു മരിച്ചത്. ബുധനാഴ്ച രാത്രി 10 ന് എം.സി. റോഡില്‍ കുറവിലങ്ങാടിനു സമീപം കാളികാവില്‍ ജിജോ യാത്രചെയ്ത ബൈക്കും ട്രാവലറും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വയലാ സ്വദേശി അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കന്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വയലാ സ്വദേശി രുക്കുമോളുമായുള്ള വിവാഹം നടത്താനിരിക്കെയാണ് ജിജോയുടെ വിയോഗം. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇലയ്ക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
വിവാഹത്തലേന്നു കാളികാവിലുണ്ടായ അപകടത്തില്‍ വയല നെല്ലിക്കുന്ന് കൊച്ചു പാറയില്‍ ജിന്‍സന്റെ മകന്‍ ജിജോയും, പുതിയ ബൈക്കില്‍ യാത്ര ചെയ്യവേ തൊടുപുഴ കോടിക്കുളം വാഴപ്പറമ്പില്‍ വി.ഒ. മാത്യുവിന്റെ മകന്‍ അരുണ്‍ മാത്യു എന്നിവരാണു മരിച്ചത്.
ജിന്‍സണ്‍ മരിച്ച കുറവിലങ്ങാട് കാളികാവ് പ്രദേശം സ്ഥിരം അപകട മേഖലയാണ്. ഇതേ സ്ഥലത്തിന് ഏതാനും മീറ്ററുകള്‍ മാറിയാണ്, അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കു ജീവന്‍ നഷ്ടമായത്. നിയന്ത്രണം വിട്ട കാര്‍ തടിലോറിയില്‍ ഇടിച്ചു മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ തിരുവാതുക്കല്‍ സ്വദേശികളായ അഞ്ചു പേരാണ് അന്ന് മരിച്ചത്.
തിരുവാതുക്കല്‍ വേളൂര്‍ ഉള്ളാട്ടില്‍പാദി തമ്പി, ഭാര്യ വത്സല, മരുമകള്‍ പ്രഭ, ചെറുമകന്‍ അര്‍ജുന്‍, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് അന്നു മരിച്ചത്.2020 ഫെബ്രുവരി ഒന്നിനു പുലര്‍ച്ചെയായിരുന്ന അപകടം, ആ അപകടത്തിന്റെ അഞ്ചാം വാര്‍ഷികത്തിനു ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണു മാത്രം അവശേഷിക്കേയായിരുന്നു കഴിഞ്ഞ ദിവസത്തെ അപകടം. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്നലെ നടക്കാനിരിക്കേയാണ് ബൈക്ക് അപകടത്തില്‍ ജിന്‍സണ്‍ മരിച്ചത്.
ബുധനാഴ്ച, വൈകിട്ട് തെള്ളകത്ത് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിഞ്ഞാണ് തൊടുപുഴ സ്വദേശി മരിച്ചത്. അതേ സ്ഥലത്ത് തന്നെ ഇന്നലെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിനു ഗുരുതരമായി പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാര്‍ ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ ഒന്‍പതരരോടെയായിരുന്നു സംഭവം.എം.സി. റോഡില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി എടുക്കുമെന്നു റോഡ് നവീകരണം മുതല്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയതാണ്. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപകടങ്ങള്‍ കുറഞ്ഞില്ലെന്നു മാത്രമല്ല വര്‍ധിക്കുകയും ചെയ്തു.
Post a Comment