ഇരിട്ടി : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം പുന്നാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ കടക്ക് മുന്നിൽ നിൽപ് സമരം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു.
സപ്ലൈകോയിലും റേഷൻ കടകളിലും സാധനം കാലിയായിട്ടും സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേന്ദ - കേരള സർക്കാരുകൾ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും, റേഷൻ ജീവനക്കാരുടെയും കൊണ്ട്രാക്ടർമാരുടെയും ന്യായമായ ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊണ്ട് റേഷൻ സംവിധാനത്തെ നിലനിർത്തണമെന്നും ഉദ്ഘാടകൻ ആവശ്യപ്പെട്ടു.
പിവിസി ഷഹീർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് പി ശംസുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ശാഖ പ്രസിഡന്റ് കെ കെ യൂസുഫ് ഹാജി, ജന. സെക്രട്ടറി ഡി ശറഫുദ്ധീൻ, എം ഉബൈദ്, പിപി ശാക്കിർ, അൻവർ, ഇ കെ സൽമാൻ, കെ സിയാദ്, മുഹമ്മദ്, ഷബീറലി, സി സിനാൻ, പികെ ജസ്‌ലിം തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment