രണ്ട് വര്‍ഷമെടുത്ത് ആരോഗ്യ വകുപപ് സംസ്ഥാനത്തെ വീടുകളില്‍ നടത്തിയ സര്‍വേയില്‍ 9 ലക്ഷം പേര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇവരില്‍ ഒന്നര ലക്ഷം പേര്‍ മാത്രമാണ് ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് തയ്യാറായതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരെ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച് രോഗമില്ലെന്ന് ഉറപ്പാക്കാനുള്ള ജനകീയ പ്രചരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സ്തനാര്‍ബുദ സാധ്യത തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണമെന്ന അവബോധം വളര്‍ത്തുന്നതിനായി എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ നിഷാ ജോസ് കെ.മാണി രാജ്യത്തുടനീളം നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഫ്‌ലാഗ് ഓഫ് വഴുതയ്ക്കാട് ഗവ.വിമന്‍സ് കോളജില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ സ്തനാര്‍ബുദത്തിന്റെ തോത് 11.5 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 13.5 ശതമാനമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ജലദോഷം വന്നാല്‍ പോലും പെട്ടെന്ന് ഡോക്ടറെ കാണുന്ന മലയാളികള്‍ കാന്‍സറാണെന്ന് സംശയം തോന്നിയാല്‍ പോലും ഡോക്ടറെ കാണാന്‍ മടിക്കുന്നു. ഭയമാണ് കാരണം.
Post a Comment