Join News @ Iritty Whats App Group

വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് നിവേദിത എന്ന പേരില്‍



വയനാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ ബോംബ് ഭീഷണി. വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്. ചെന്നൈ യുഎസ് കോൺസുലേറ്റിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ വാർഷിക ദിനത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. നിവേദിത എന്ന പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്. ബോംബ് സ്ക്വാഡും പൊലീസും കോളേജിൽ പരിശോധന നടത്തുകയാണ്. 

രാവിലെ 7 മണിയോടെയാണ് ഇമെയിൽ ലഭിച്ചതെന്ന് പൂക്കോട് വെറ്റിനറി കോളേജ് വൈസ് ചാൻസലർ ഡോ. അനിൽകുമാർ പറഞ്ഞു. ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പൊലീസിന് വിവരം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെ നേതാവ് കല്യാണ സുന്ദരത്തിന് ഒരു പിങ്ക് കവർ അയച്ചിട്ടുണ്ട് എന്നാണ് ഭീഷണി ഇമെയിൽ പറയുന്നത്. നിവേദിത പെത്തുരാജിന്റെ പേരിലാണ് മെയിൽ അയച്ചിരിക്കുന്നത്. ചെന്നൈ യുഎസ് കോൺസുലേറ്റിലും പൂക്കോട് വെറ്റിനറി കോളജിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി. അഫ്സൽ ഗുരുവിൻ്റെയും അണ്ണാ യൂണിവേഴ്സിറ്റി പ്രൊഫ. ചിത്രകല ഗോപാലൻ്റെയും പേരുകൾ മെയിലില്‍ പരാമർശിക്കുന്നുണ്ട്. നക്സൽ നേതാവ് എസ് മാരൻ ആണ് ബോംബ് വെച്ചത് എന്നും മെയിൽ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group