കൊട്ടിയൂർ: ചുരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട് കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവും യാത്രക്കാരുടെ ജീവൻ രക്ഷിച്ചു.
മാനന്തവാടിയില്‍നിന്ന് ഇരിട്ടിയിലേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസിന്‍റെ ബ്രേക്ക് പാല്‍ചുരം ചുരം ഇറക്കത്തില്‍ ആശ്രമത്തിനു സമീപം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവർ ബിനു ഇക്കാര്യം മറ്റാരെയും അറിയിക്കാതെ ബസ് കാനയിലേക്ക് ഇറക്കി മണ്‍തിട്ടയില്‍ ഇടിപ്പിച്ച് നിർത്തി. ബസ് നിയന്ത്രണംവിട്ട് മണ്‍തിട്ടയില്‍ ഇടിച്ചതാണെന്നായിരുന്നു യാത്രക്കാർ കരുതിയത്. ബസ് നിർത്തിയശേഷം ബിനു യാഥാർഥ്യം അറിയിച്ചപ്പോഴാണ് യാത്രക്കാർ വിവരം അറിയുന്നത്.
Post a Comment