Join News @ Iritty Whats App Group

അടച്ചിട്ട മുറിയില്‍ എന്‍എം വിജയന്റെ കുടുംബവുമായി ചര്‍ച്ച; എല്ലാ പിന്തുണയും ഉറപ്പുനല്‍കി പ്രിയങ്ക ഗാന്ധി മടങ്ങി




വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പുനല്‍കി പ്രിയങ്ക ഗാന്ധി. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബം സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക എന്‍എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. 20 മിനുട്ടോളം പ്രിയങ്ക ഗാന്ധി കുടുംബവുമായി സംസാരിച്ചു.

എന്‍എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്ക്കൊപ്പം അടച്ചിട്ട മുറിയില്‍ ഉണ്ടായിരുന്നത്. എന്‍എം വിജയന്റെ കത്ത് നേരത്തെ പ്രിയങ്ക ഗാന്ധി തര്‍ജ്ജമ ചെയ്തു വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

എന്‍എം വിജയന്റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെ പ്രതിയാണല്ലോ എന്ന് ചോദ്യത്തിന് കേസന്വേഷണം നടക്കുകയാണല്ലോ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. എല്ലാ രീതിയിലും തങ്ങളെ പിന്തുണച്ചാണ് പ്രിയങ്ക സംസാരിച്ചതെന്ന് എന്‍എം വിജയന്റെ കുടുംബം പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group