Join News @ Iritty Whats App Group

മദ്യനയക്കേസ്: കെജ്‍രിവാളിനെ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി


ന്യൂഡൽഹി> ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയാണ് വിചാരണ ചെ്യയാനുള്ള അനുമതി ഇഡിയ്ക്ക് നൽകിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടക്കാനിരിക്കെയാണ് കെജ്രിവാളിനെതിരെ ഇഡിയുടെ നീക്കം.

2024 മാർച്ച 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്രിവാളിന് ജാമ്യം നല്കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ രണ്ടിന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group