Join News @ Iritty Whats App Group

യുഎഇയിൽ നിർമ്മാണ തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്


അബുദാബി: യുഎഇയില്‍ തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് ഖോര്‍ഫക്കാനിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.


ഒരു സ്വകാര്യ നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ഇന്ത്യക്കാരാണെന്ന് സൂചനകളുണ്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഖോര്‍ഫക്കാന്‍ ടണല്‍ കഴിഞ്ഞ ഉടനെയുള്ള റൗണ്ട് എബൗട്ടില്‍ വെച്ചാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ഖോര്‍ഫക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്ന ഉടന്‍ തന്നെ ഖോര്‍ഫക്കാന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പരിക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group