സിപിഎം വിട്ട മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു. ഒപ്പം മകനായ മിഥുൻ മുല്ലശേരിയും ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടച്ച ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഇരുവർക്കും അംഗത്വം നല്‍കിയത്. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് അംഗത്വം നൽകിയ ശേഷം ബിജെപി സംസ്ഥാന അദ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ബിപിൻ സി ബാബുവിനെതിരെ രണ്ടര വർഷം മുമ്പെടുത്ത ഗാർഹിക പീഡന കേസിൽ ആദ്യം പുറത്തേക്കേണ്ടത് രണ്ട് മന്ത്രിമാരെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഒരു മന്ത്രി ഭാര്യയെ ചുമരിലിടിച്ച ചിത്രം സഹിതം പുറത്ത് വന്നതാണ്. മറ്റൊരു മന്ത്രിയെ ഭാര്യ കരണത്തടിച്ചത് സഖാകൾക്കിടയിൽ ചർച്ചയാണ്. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കെതിരെയുണ്ടായ അതിക്രമം ഒരാഴ്ച മൂടിവച്ചുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
إرسال تعليق