Join News @ Iritty Whats App Group

വഴിയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സര്‍ക്കാര്‍: സമയപരിധി നാളെ അവസാനിക്കും


പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും ഉടന്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. ബോര്‍ഡുകളും ബാനറുകളും മാറ്റാനുള്ള സമയപരിധി നാളെ അവസാനിക്കും. ഉത്തരവ് ലംഘിച്ചാല്‍ തദ്ദേശ സെക്രട്ടറിമാരില്‍ നിന്ന് പിഴ ചുമത്തും. ഈ മാസം 15ന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും കൊടി തോരണങ്ങളും മാറ്റണം. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.



ബോര്‍ഡുകളും ബാനറുകളും കൊടി തോരണങ്ങളും മാറ്റാനായി സ്‌ക്വാഡുകളെ നിയോഗിക്കണമെന്ന് നിര്‍ദേശം. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വരുന്ന മൂന്ന് ദിവസങ്ങളില്‍ സ്‌ക്വാഡുകള്‍ നിരത്തിലിറങ്ങണം. അനധികൃതമായി സ്ഥാപിച്ച എല്ലാ ഫ്ളക്സ് ബോര്‍ഡുകളും തോരണങ്ങളും നീക്കം ചെയ്യണം. ജില്ലാ നോഡല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഇക്കാര്യം കൃത്യമായി നടപ്പിലാക്കണമെന്ന് നിര്‍ദേശം നല്‍കി. പൊതുഡനങ്ങളുടെ യാത്ര തടസപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group