Join News @ Iritty Whats App Group

ഇരിട്ടി പുതിയ ബസ്‌ സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സില്‍ അറ്റകുറ്റപ്പണി തുടങ്ങി‌

രിട്ടി: സീലിംഗിലെ കോണ്‍ക്രീറ്റ് അടർന്നു വീഴുന്നതിനെ തുടർന്ന് അപകടാവസ്ഥ ഒഴിവാക്കാൻ പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്‍റെ അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചു.ഇന്നലെ രാത്രി വ്യാപാരസ്‌ഥാപനങ്ങള്‍ അടച്ച ശേഷം ആണു പ്രവൃത്തി തുടങ്ങിയത്. 

ഇന്നു പകലും പ്രവൃത്തി തുടരും. പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സ്‌ഥാപനങ്ങള്‍ ഇന്ന് അടച്ചിടാൻ നഗരസഭ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെ വ്യാപാര സ്‌ഥാപനത്തിന്‍റെ സീലിംഗിന്‍റെ കോണ്‍ക്രീറ്റ് ഭാഗം തകർന്നു വീണതില്‍ നിന്നും വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവർ തലനാരിഴയക്കായിരുന്നു രക്ഷപ്പെട്ടത്. നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്ന സ്ഥലമെന്ന നിലയില്‍ അടിയന്തര പ്രാധാന്യത്തോടെയാണു പ്രവൃത്തി നടത്തുന്നതെന്നു ഇരിട്ടി മുനിസിപ്പല്‍ ചെയർപേഴ്സണ്‍ കെ.ശ്രീലത അറിയിച്ചു. ഇളകിയകോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൊളിച്ചു വീണ്ടും കോണ്‍ക്രീറ്റും തേപ്പും നടത്തുകയാണ് ബലപ്പെടുത്താല്‍ നടക്കുന്നത് .


Post a Comment

أحدث أقدم
Join Our Whats App Group