Join News @ Iritty Whats App Group

കാസർകോട്ടെ അബ്ദു‌ൽ ഗഫൂറിന്റെ കൊലപാതകം; മന്ത്രവാദിയയുൾപ്പടെ നാലുപേർ അറസ്റ്റിൽ



ബേക്കൽ :പ്രമാദമായപൂച്ചക്കാട്ടെ പള്ളിക്ക് സമീപത്തെ ബൈത്തുൽറഹ്മയിൽ താമസിക്കുന്നപ്രവാസി വ്യവസായി സി.കെ.അബ്‌ദുൾഗഫൂർ ഹാജിയുടെ മരണം കൊലപാതകം മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേരെ ക്രൈം ബ്രാഞ്ച് സംഘംഅറസ്റ്റു ചെയ്‌തു. 

ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ (37),ഭർത്താവ് ഉവൈസ് (46))പൂച്ചക്കാട് സ്വദേശിനിയായ മുൻ അധ്യാപിക അസ‌ിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.കെ. ജെ. ജോൺസണിന്റെ നേതൃത്വത്തിൽ ബേക്കൽ ഇൻസ്പെക്‌ടർ കെ പി ഷൈൻ ഉൾപ്പെടെയുള്ള പോലീസ് സംഘം അറസ്റ്റു ചെയ്‌ത്. 2023 ഏപ്രിൽ 14-ന് പുലർച്ചയാണ് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയതായ 596 പവൻ്റെ ആഭരണങ്ങൾ സംഭവത്തിന് ശേഷം കാണാനില്ലെന്ന് വീട്ടുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതോടൊപ്പംഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം ഏപ്രിൽ 28-ന് ഖബറിടത്തിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തത്. 


ആദ്യഘട്ടത്തിൽ ബേക്കൽ ഡിവൈ.എസ്.പി.യും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവിഅന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയുംമക്കളുമുൾപ്പെടെയുള്ളവർ ബന്ധുവീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ ഹാജി മരിച്ചത്. റീ പോസ്റ്റ്മോർട്ടത്തിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രതികൾ കവർന്ന സ്വർണ്ണാഭരണങ്ങളിൽ ചിലത് കാസറഗോട്ടെയും മറ്റും അഞ്ചു ജ്വല്ലറികളിൽ വില്പന നടത്തിയത് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group