റിയാദ്: മലപ്പുറം തനാളൂർ മീനടത്തൂർ അണ്ണച്ചംപള്ളി വീട്ടിൽ ഷെബീബ് റഹ്മാൻ (44) റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് എക്സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പിതാവ്: ബീരാൻ കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: ഹഫീസ, മക്കൾ: മുഹമ്മദ് സൈൻ, മുഹമ്മദ് ഐസാം, ഫാത്തിമാ ശാദിയ, ഫാത്തിമാ ദിയ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുള്ള രേഖകൾ ശരിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർ ക്കാട്, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
إرسال تعليق