തിരുവനന്തപുരം > നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെന്നൂർ ഇടവം കൊന്നമൂട് കാണി സെറ്റിൽമെന്റ് കിഴക്കുംകര വീട്ടിൽ ശശിധരന്റെ മകൾ ഇന്ദുജ (25)യെയാണ് ഇന്നലെ ഭർത്താവായ അഭിജിത്തിന്റെ നന്ദിയോട് ഇളവട്ടത്തുള്ള വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാലു മാസങ്ങൾക്കു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതിനുശേഷം ഇരുവരും അഭിജിത്തിന്റെ കുടുംബത്തോടൊപ്പം ഇളവട്ടത്തെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്ദിജ വഞ്ചിയൂർ സ്വകാര്യ ലാബിൽ ലാബ് ടെക്നീഷ്യനാണ്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
إرسال تعليق