Join News @ Iritty Whats App Group

കണ്ണൂർ സർവകലാശാല സെമസ്റ്റർ പരീക്ഷയിൽ പിഴവെന്ന് പരാതി


കണ്ണൂർ: കണ്ണൂ‍ർ സ‍ർവകലാശാല സെമസ്റ്റർ പരീക്ഷയിൽ പിഴവെന്ന് പരാതി. കഴിഞ്ഞ ദിവസത്തെ മൂന്നാം സെമസ്റ്റർ എംഎ അഡ്വാൻസ് എക്കണോമെട്രിക്ക്സിന്റെ തിയറി പരീക്ഷ നടത്തിയത് 60 മാർക്കിന്. സിലബസ് അനുസരിച്ച് 40 മാർക്കിന് തിയറി പരീക്ഷയും 20 മാർക്കിന് പ്രാക്ടിക്കൽ പരീക്ഷയുമാണ് നടത്തേണ്ടിയിരുന്നത്. മുന്നറിയിപ്പില്ലാതെ എഴുത്തുപരീക്ഷയുടെ ആകെ മാർക്കിൽ വ്യത്യാസം വന്നത് വിദ്യാർത്ഥികൾക്ക് ആശയക്കുഴപ്പമായി. സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് സ‍ർവകലാശാലയുടെ വിശദീകരണം.

Post a Comment

Previous Post Next Post
Join Our Whats App Group