Join News @ Iritty Whats App Group

വീട്ടുജോലി ചെയ്തില്ല പകരം മൊബൈലില്‍ ഗെയിം കളിച്ചു; 18 കാരിയെ അച്ഛന്‍ പ്രഷര്‍ കുക്കര്‍ കൊണ്ട് അടിച്ചുകൊന്നു


സൂറത്ത്; വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചെന്ന് ആരോപിച്ച് മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.സംഭവം നടന്നത് ഗുജറാത്തിലെ സൂറത്തിലാണ്.18 വയസുകാരിയായ ഹെതാലിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനായ ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച അമ്മ സമീപത്തെ മാളില്‍ ജോലിക്ക് പോയിരിന്നു. ഈ സമയത്ത് വീട്ടുജോലികള്‍ ചെയ്യാന്‍ മകളെ ഏല്‍പ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് പിതാവും അന്നേദിവസം വീട്ടുലുണ്ടായിരുന്നു. അച്ഛന്‍ വീട്ടുജോലി ചെയ്യാന്‍ ജോലി ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അവള്‍ മൊബൈല്‍ ഗെയിമില്‍ മുഴുകി. മകളുടെ തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചു മുകേഷ് അടിക്കുകയായിരുന്നു.

വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന മകന്‍ മായങ്ക് സഹോദരിയുടെ കരച്ചില്‍ കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹെതാലിയെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. മായങ്ക് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് ഗീത വീട്ടിലേക്ക് ഓടിയെത്തി ഹെതാലിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group