Join News @ Iritty Whats App Group

കെട്ടിട നിർമ്മാണ തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ഇരിട്ടി: കെട്ടിട നിർമ്മാണ തൊഴിലാളി തൊഴിലിനിടെ കെട്ടിടത്തിനു മുകളിൽ നിന്നും വീണു മരിച്ചു. പെരിങ്കരിയിലെ ബിനോയ് വാഴയിൽ (50 ) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. 


വളോരയിൽ കെട്ടിട നിർമ്മാണ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ ബിനോയിയെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. അമ്മ: കുട്ടിയമ്മ. സഹോദരങ്ങൾ : ലിസ്സി, ആഗ്നസ്, രാജു(വിളമന), രാജേഷ് (പെരിങ്കരി). മൃതദേഹം കണ്ണൂർ ജില്ലാആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉളിക്കലിൽ എത്തിച്ചു 11 മണിയോടെ പൊയ്യൂർക്കരി ശ്മശാനത്തിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group