തിരുവനന്തപുരം: കേരളാടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളീയം പരിപാടി ഇത്തവണ ഇല്ല. പരിപാടി സംഘടിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെയും സാമ്പത്തീക പ്രതിസന്ധിയുടേയുമൊക്കെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഒടുവില്‍ വേണ്ടെന്ന തീരുമാനത്തില്‍ എത്തി നില്‍ക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ തവണ വരവുചെലവു കണക്കുകളുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ പരിപാടിയായിരുന്നു.
പരിപാടിയുടെ വരവ് ചെലവുകള്‍ പുറത്തുവിടാതിരുന്ന സര്‍ക്കാര്‍ വിവാദമുണ്ടായതോടെ നിയമസഭയില്‍ കേരളീയം നടത്തിപ്പിനായി 11.47 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചെന്ന് വ്യക്തമാക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ പരസ്യത്തിന് 8.29 ലക്ഷം രൂപയായെന്നും സഭയില്‍ വ്യക്തമാക്കിയിരുന്നു.
Post a Comment