പാലക്കാട് > പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി എ കെ ഷാനിബ് പിന്മാറി. എൽഡിഎഫ് സ്ഥാനാർഥി പി സരിന് പിന്തുണ നൽകുമെന്നും ഷാനിബ് പറഞ്ഞു. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് വന്നാണ് ഇക്കാര്യം അറിയിച്ചത്.
വി ഡി സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടിന് എതിരായ പോരാട്ടം തുടരുമെന്ന് ഷാനിബ് വ്യക്തമാക്കി. ബിജെപിയിൽ നിന്നും പണം വാങ്ങിയെന്ന ആരോപണം ശരിയല്ല. സരിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ് പറഞ്ഞു.
Post a Comment