തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.എം.അന്‍വറാണ്(44) മരിച്ചത്. മുബീന സ്റ്റോണ്‍ ക്രഷര്‍ ഉടമയാണ്. സഹോദരന്‍ സാഹിര്‍(40)ഇന്നലെ മരിച്ചിരുന്നു. അന്‍വര്‍ കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്.തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയും ആമിനയുടെയും മകനാണ്. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.
Post a Comment