ഡറാഡൂൺ > 416 മദ്രസകളിൽ സംസ്കൃതം നിർബന്ധിത വിഷയമാക്കാൻ പദ്ധതിയിട്ട് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ്. സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതിയെന്നാണ് ബോർഡിന്റെ വാദം. കമ്പ്യൂട്ടറും പഠനവും ഉൾപ്പെടുത്തുമെന്നും മദ്രസ വിദ്യാഭ്യാസ ബോർഡ് അറിയിച്ചു. മദ്രസ വിദ്യാഭ്യാസ ബോർഡും സംസ്കൃത വകുപ്പുമായി ധാരണപത്രം ഒപ്പുവയ്ക്കാൻ ഔപചാരിക നിർദ്ദേശം തയ്യാറാക്കി.
മദ്രസകളിൽ എൻസിഇആർടി സിലബസും അവതരിപ്പിച്ചു. ഈ വർഷം വിദ്യാർത്ഥികൾക്ക് 95 ശതമാനത്തിലധികം വിജയം ലഭിച്ചുവെന്ന് യുഎംഇബി ചെയർപേഴ്സൺ മുഫ്തി ഷാമൂൺ ഖാസ്മി വ്യക്തമാക്കി.
Post a Comment