അമ്പലപ്പുഴ: പതിനഞ്ചു വയസുകാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കുട്ടിക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ നുച്ചിത്തോട് കളത്തില്‍ വീട്ടില്‍ മുഹമ്മദ് സഫ്‌വാനെയാണ് (21) അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണു കേസിനാസ്പദമായ സംഭവം. പ്രതി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ആലപ്പുഴ പുറക്കാട് സ്വദേശിനിയായ പതിനഞ്ചുകാരിയുമായി ചങ്ങാത്തം കൂടി. തുടര്‍ന്ന് അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്ത് ന്യൂഡ് ഫോട്ടോകളുണ്ടാക്കുകയും മറ്റ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അതിജീവിതയ്ക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ പോക്‌സോ, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അതിജീവിതയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രചരിച്ചത് പത്തനംതിട്ട സ്വദേശിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി അതിജീവിതയ്ക്ക് ചില സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചു കൊടുത്തിരുന്നു.
അനേ്വഷണസംഘം പത്തനംതിട്ട സ്വദേശിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ഇത് തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്തതാണെന്നു മനസിലായി. തുടര്‍ന്ന് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. അനേ്വഷണ സംഘം യുവാവിന്റെ സ്വദേശമായ കണ്ണൂരിലെ അഴീക്കോട് എത്തിയപ്പോള്‍ അവിടെനിന്നു കടന്ന പ്രതി പിന്നീട് തമിഴ്‌നാട്ടിലെ തൃച്ചിയിലും ചെന്നൈയിലും ഒളിവില്‍ താമസിക്കുന്നതായി കണ്ടെത്തി. പ്രതിയെ അനേ്വഷിച്ച് ചെന്നൈയിലെ തൗസന്റ് ലൈറ്റ്‌സ് എന്ന സ്ഥലത്ത് പോലീസെത്തിയപ്പോഴും പ്രതി അവിടെനിന്നു മുങ്ങി.
തുടര്‍ന്ന് ഇയാളെ കുമളിയില്‍ കണ്ടെത്തുകയായിരുന്നു. അമ്പലപ്പുഴ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രതീഷ്‌കുമാര്‍ എമ്മിന്റെ നേതൃത്വത്തിലുള്ള അനേ്വഷണ സംഘമാണ് മുഹമ്മദ് സഫ്‌വാനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post a Comment