Join News @ Iritty Whats App Group

‘മലപ്പുറം പരാമർശം’: പ്രതികരണം തെറ്റായി നൽകി; ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി


തന്റെ പ്രതികരണം തെറ്റായി നൽകിയെന്നാരോപിച്ച് ദി ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്ക് വഴിവെച്ചെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഇതിലാണ് മുഖ്യമന്ത്രിയുടെ നടപടി. ഒരു സ്ഥലമോ പ്രദേശമോ അഭിമുഖത്തിൽ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. കള്ളക്കടത്ത് സ്വർണവും പണവും തീവ്രവാദത്തിന് ഉപയോഗിച്ചെന്നാണ് ഉദ്ദേശിച്ചത്. എന്നാൽ ഈ പരാമർശത്തെ പത്രം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 123 കോടി രൂപയുടെ 150 കിലോ സ്വർണ്ണവും ഹവാല പണവും സംസ്ഥാന പോലീസ് പിടിച്ചെടുത്തുവെന്നും ഈ പണം രാജ്യവിരുദ്ധ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിച്ചതെന്നുമായിരുന്നു ഹിന്ദു പത്രം വ്യാഖ്യാനിച്ചത്. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ നിലപാടല്ല ഇതെന്നും വിഷയത്തിൽ വ്യക്തത വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group