ഇരിട്ടി: ഇരിട്ടിയിൽ മദ്യപിച്ച് ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറെ തടഞ്ഞു നിർത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിട്ടി – തളിപ്പറമ്പ് റൂട്ടിൽ ഓടുന്ന സെൻ്റ്.മേരിസ് ബസ്സിലെ ഡ്രൈവർ അബ്ദുൾ നാസറിനെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അബ്ദുൾ നാസർ മദ്യപിച്ചു എന്ന് ആരോപിച്ച് ബസ്സിലെ യാത്രക്കാരാണ് പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചത്. ശ്രീകണ്ഠപുരത്തുനിന്നും ഇരിട്ടിയിലേക്ക് വരുന്ന വഴിയാണ് ഇയാൽ മദ്യാപിച്ചതായി യാത്രക്കാർക്ക് സംശയം തോന്നിയത്. ഇരിട്ടി പാലത്തിന് സമീപം ബസ് തടഞ്ഞു നിർത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Post a Comment