ഇരിക്കൂർ (കണ്ണൂർ) : സന്നദ്ധ രക്തദാന ക്യാമ്പ് നടത്തും. ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച് എൻ സി ക്ലിനിക്കിന്റേയും ഇരിക്കൂർ ടൗൺ ടീം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിക്കൂർ എച്ച്.എൻ.സി ക്ലിനിക്കിൽ വെച്ചു ഒക്ടോബർ 8 ചൊവ്വാഴ്ച സന്നദ്ധ രക്തദാന ക്യാമ്പ് നടത്തും.
കണ്ണൂർ ബി.എം.എച്ച് ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എച്ച്.എൻ.സി ക്ലിനിക്കിൽ നടന്ന യോഗത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന രക്ഷാധികാരി നൗഷാദ് ബയക്കാൽ, കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അൻസാർ ഉളിയിൽ, ജില്ലാ കമ്മിറ്റിയംഗം ഷിജി മാമ്പ, എച്ച്.എൻ.സി ഇരിക്കൂർ ക്ലിനിക് അഡ്മിൻ ആഷിഖ്, എച്ച് എൻ സി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ശാഹുൽ ഹമീദ്, ടൗൺ ടീം സെക്രട്ടറി സാജിദ് പാറമ്മൽ തുടങ്ങിയവർ പങ്കെടുത്തു. സന്നദ്ധ രക്‌തദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
* 8129241735 (അൻസാർ ഉളിയിൽ, ബ്ലഡ് ഡോണേഴ്സ് കേരള)
* 6238448395 (ആഷിഖ്, എച്ച്.എൻ.സി ക്ലിനിക്)
* 9447858839 (സാജിദ്, ടൗൺ ടീം)
എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
إرسال تعليق