ഷിരൂർ > കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള ഇന്നത്തെ തിരച്ചിൽ തുടങ്ങി. ഡ്രഡ്ജിങ് കമ്പനി ഡൈവേഴ്സിന്റെ തിരച്ചിലിൽ ലോഹഭാഗം കണ്ടെത്തി.
ഗംഗാവലി പുഴയുടെ അടിത്തട്ടിൽ കോൺടാക്ട് പോയിന്റ് മൂന്നിൽ സ്കൂട്ടറും തടിക്കഷ്ണങ്ങളുമുണ്ടെന്ന് ഈശ്വർ മാൽപെ പറഞ്ഞു. കോൺടാക്ട് പോയിന്റ് നാലിൽ ഇറങ്ങരുതെന്ന് ഈശ്വർ മാൽപെയ്ക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. തിരച്ചിലിൽ ഡ്രഡ്ജിങ് കമ്പനി സഹകരിക്കുന്നില്ല ഇതാണ് സമീപനമെങ്കിൽ നാളെ ഷിരൂർ വിടുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
ഇന്നലത്തെ തിരച്ചിലിൽ ലോറിയുടെ ഡിസ്കും ആക്സിൽ ഭാഗവും രണ്ട് ടയറുകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അർജുന്റെ ലോറിയുടെ ഭാഗമായിരുന്നില്ല. ലോറി ഉടമ മനാഫാണ് ലോറി അർജുന്റെത് അല്ലെന്ന് സ്ഥിരീകരിച്ചത്.
Post a Comment