Join News @ Iritty Whats App Group

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യ​പൂ​ര്‍​വ രോ​ഗം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കി; ഒ​ന്‍​പ​തു​കാ​രി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ


അന്പല​പ്പു​ഴ: മെ​ഡി​ക്ക​ല്‍ വി​വ​ര​ങ്ങ​ളി​ല്‍ അ​ത്യ​പൂ​ര്‍​വ​മാ​യി ക​ണ്ടു​വ​രു​ന്ന ട്രൈ​ക്കോ​ബെ​സോ​ർ രോ​ഗം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കി. ഒ​ന്‍​പ​തു​കാ​രി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ രോ​ഗം പ​രി​ഹ​രി​ച്ച​ത്.

നി​ര​ന്ത​ര​മാ​യു​ള്ള വ​യ​ർവേ​ദ​ന, ഛർ​ദ്ദി, വ​യ​റ്റി​ൽ ത​ടി​പ്പ് എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ക​ഴി​ഞ്ഞദി​വ​സ​മാ​ണ് പീ​ഡി​യാ​ട്രി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 

അ​ൾ​ട്രാ​സൗ​ണ്ട്, സിടി സ്കാ​ൻ, എ​ൻ​ഡോ​സ്കോ​പ്പി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​ക്ക് ട്രൈ​ക്കോ​ബെ​സോ​ർ എ​ന്ന അ​പൂ​ര്‍​വ രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ട്രൈ​ക്കോ​ബെ​സോ​ർ എ​ന്നാ​ൽ ആ​മാ​ശ​യ​ത്തി​ൽ രോ​മ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി ഒ​രു മു​ഴ പോ​ലേ ആ​കു​ന്ന​താ​ണി​ത്.

അ​തി​നെ ഹെ​യ​ർബോ​ൾ എ​ന്നും വി​ളി​ക്കും. ത​ല​മു​ടി, നൂ​ല്‍, ക്ര​യോ​ണ്‍ എ​ന്നി​വ ഉ​ള്ളി​ല്‍ ചെ​ല്ലു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണി​ത്‌. സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ട്രൈ​ക്കോ​ബെ​സോ​വ​റി​ൽ ഹെ​യ​ർ​ബോ​ൾ ആ​മാ​ശ​യ​ത്തി​ൽ ഒ​തു​ങ്ങു​ന്നു. ഇ​വി​ടെ വ്യ​ത്യ​സ്ത​മാ​യി ഹെ​യ​ർ​ബോ​ൾ ചെ​റു​കു​ട​ലി​ലേ​ക്ക് വ്യാ​പി​ച്ചി​രു​ന്നു.

കു​ട്ടി​യി​ല്‍ ഹെ​യ​ര്‍​ബോ​ളി​ന് 127 സെ​ന്‍റീമീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്നു. ട്രൈ​ക്കോ​ബെ​സോ​വ​റി​ന്‍റെ വ​ള​രെ അ​പൂ​ർ​വ​മാ​യ രൂ​പ​മാ​ണി​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു.

പീ​ഡി​യാ​ട്രി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ.​ ഷി​നാ​സ് സാ​ദ്ദി​ഖ്, ഡോ.​ ഉ​ജ്ജ്വ​ല്‍ സിം​ഗ് ത്രി​വേ​ദി, ഡോ.​ ജ്യൂ​ഡ് ജോ​സ​ഫ്, ഡോ.​ ഫാ​ത്തി​മ തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group