തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് വന്‍വിവാദം കത്തുന്നതിനിടയില്‍ എഡിജിപിയ്‌ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി പി.വി.അന്‍വര്‍ എംഎല്‍എ. വീണ്ടും. ആര്‍എസ്എസ് - എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും അതിന് പിന്നില്‍ പി.ശശിയും എഡിജിപിയുമാണെന്നുമാണ് ഏറ്റവും പുതിയ ആരോപണം.
മുഖ്യമന്ത്രി ഈ ഫയല്‍ ആദ്യം കണ്ടില്ലെന്നും വിശ്വസ്തര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ബോദ്ധ്യം വരുന്നതോടെ അതു തിരുത്തുമെന്നും പറഞ്ഞു. അതേസമയം എഡിജിപിയുടെ സ്ഥലംമാറ്റം സംബന്ധിച്ച വിവാദം നടക്കുമ്പോഴും ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലും എഡിജിപിയുടെ കാര്യം ചര്‍ച്ചയായില്ല. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്.
പി.വി. അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ പോലീസ് ഉന്നത തലത്തില്‍ വന്‍ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. അന്‍വറിന്റെ ആരോപണത്തില്‍ ഉള്‍പ്പെട്ട എല്ലാവരേയും സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ എഡിജിപി അജിത്കുമാറിന്റെ പേര് ഉള്‍പ്പെടുത്താതിരുന്നത് വലിയ വിവാദമായി മാറിയിരുന്നു. അതിനിടയില്‍ ഈ മാസം 14 മുതല്‍ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അനുവദിച്ചിരുന്ന അവധി പിന്‍വലിക്കാന്‍ എഡിജിപി അപേക്ഷ നല്‍കുകയും ചെയ്തു.
Post a Comment