Join News @ Iritty Whats App Group

വാപ്പയ്ക്കായി സുപ്രീം കോടതി വരെ പോകും, നല്ല കുലസ്ത്രീകള്‍ക്ക് വേണ്ടിയാണ് നിയമമൊക്കെ, നഷ്ടപരിഹാരം തരേണ്ടി വരും; മാമുക്കോയയുടെ മകന്‍


മാമുക്കോയയുടെ പേരില്‍ എത്തിയ ലൈംഗികാരോപണത്തിനെതിരെ നടന്റെ മകന്‍ നിസാര്‍. പിതാവിന് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകും. കമ്മിഷണര്‍ ഓഫീസര്‍ സ്ഥിരമായിട്ട് പായസം വില്‍ക്കുന്ന ആളാണ് അവരും അമ്മയും എന്നാണ് പറയുന്നത്. അപവാദം പറഞ്ഞു നടക്കുന്ന ഈ സ്ത്രീയെ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നിസാര്‍ പറയുന്നത്.



മോശമായി സംസാരിച്ചു എന്നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആരോപണം. ”മാമുക്കോയ നിന്നോട് എനിക്ക് മൊഹമ്മദ് ആണെന്ന് ഒരിക്കല്‍ പറഞ്ഞു. എന്നെ കാണുമ്പോള്‍ അദ്ദേഹത്തിന് എന്തോ ആയെന്നും ബാത്‌റൂമിലേക്ക് എന്നെ ഓര്‍ത്തു പോയി എന്നിങ്ങനെ പറയുമായിരുന്നു” എന്നായിരുന്നു പരാതിക്കാരി പറഞ്ഞത്.



354 നിയമമൊക്കെ നില്‍ക്കുന്നത് കുടുംബത്തില്‍ പിറന്ന നല്ല പെണ്ണുങ്ങള്‍ക്ക് വേണ്ടിയാണ്. കുലസ്ത്രീകളെന്നൊക്കെ പറയുന്നില്ലേ? തെമ്മാടികളില്‍ നിന്ന് ബുദ്ധിമുട്ടുവരുമ്പോള്‍ അവരെ സഹായിക്കാനാണത്. അല്ലാതെ ഇതുപോലെ മിസ്യൂസ് ചെയ്യാനല്ല. അവരുടെ കാര്യം സാധിക്കാന്‍ വേണ്ടി സെറ്റ് ചെയ്ത് വച്ചിരിക്കുന്നതാണ് ഇതെല്ലാം.



പൊലീസിന് ഈ സ്ത്രീ ബാപ്പയെ പറ്റി പറയുന്നതാണ് കേള്‍ക്കേണ്ടത്. അവര്‍ പറയുന്ന കളവൊന്നും പൊലീസ് കേള്‍ക്കുന്നില്ല. ഉമ്മയ്ക്ക് നല്ല ഷുഗറാണ്. ചായയില്‍ പഞ്ചസാര ഒരുപാട് ചേര്‍ത്ത് ചിലപ്പോള്‍ നമ്മള്‍ കാണാതെ കുടിക്കും. പെട്ടെന്ന് മരിച്ചുപോട്ടെ, വേഗം ഉപ്പയുടെ അടുത്ത് പോകാല്ലോ എന്നാണ് ഉമ്മ പറയുന്നത്.
പ്രായപൂര്‍ത്തിയായ മക്കളാണ് ഞങ്ങള്‍ക്കെല്ലാം. അവര്‍ക്കെല്ലാം പുറത്തിറങ്ങണ്ടേ? എത്രയോ നല്ല സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ജയറാമും ബിജു മേനോനും ദിലീപുമെല്ലാം സിനിമയില്‍ നിന്നല്ലേ കല്യാണം കഴിച്ചത്. എല്ലാവരും മോശക്കാരാണെന്ന് പറയാന്‍ പറ്റില്ല.



പരാതി കൊടുത്ത സ്ത്രീയുടെ പിന്നാലെ തന്നെ ഞാന്‍ ഉണ്ടാകും. സുപ്രീം കോടതി വരെ കേസിന് പോകും. അവിടെയും ബാപ്പയ്‌ക്കെതിരെ വിധി വന്നാല്‍ അവരോട് ഞാന്‍ മാപ്പ് പറയും. പരാതിക്കാരിയാണ് കുറ്റക്കാരിയെന്ന് തെളിഞ്ഞാല്‍ വലിയ നഷ്ടപരിഹാരം തരേണ്ടി വരും എന്നാണ് നിസാര്‍ മാമുക്കോയ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group