ഇപ്പോഴും പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന് ഇസ്രായേലിനെതിരെ ചെറുത്തുനിൽക്കാനുള്ള ശേഷിയുണ്ടെന്ന് മുതിർന്ന ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു.
ഇസ്രായേലിനെതിരെ നടക്കുന്ന യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ്. ഇപ്പോഴും പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിന് ഇസ്രായേലിനെതിരെ ചെറുത്തുനിൽക്കാനുള്ള ശേഷിയുണ്ടെന്ന് മുതിർന്ന ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു.
പലസ്തീന് വേണ്ടി 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ജീവത്യാഗം ചെയ്തവരും രക്തസാക്ഷികളും നിരവധിയുണ്ട്. ഇവരിലൂടെ പുതിയ അനുഭവങ്ങളും പുതുതലമുറയ്ക്ക് ആവശ്യമായ പ്രചോദനവുമാണ് ലഭിച്ചത്. ഇതുവഴി ശക്തമായ ചെറുത്തുനിൽപ്പിന് പുതുതലമുറയെ പ്രാപ്തരാക്കാനായെന്നും ഒസാമ ഹംദാൻ വ്യക്തമാക്കി.
ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അടുത്തിടെഗാസയിൽ ഹമാസിന് ഇനി സൈനിക ബലമില്ലെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഹമാസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
Post a Comment