Join News @ Iritty Whats App Group

പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്


ഇരിട്ടി: പുന്നാട് ടൗണിൽ നിയന്ത്രണം വിട്ട ഒമ്‌നി വാൻ ഇടിച്ച് 5 പേർക്ക് പരിക്ക്. പുന്നാട് മുസ്ളീം പള്ളിക്ക് സമീപം നബിദിനവുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികൾ റോഡരികിൽ സ്ഥാപിക്കുന്നതിനിടെ അമിത വേഗതയിൽ വന്ന വാൻ ഇവരുടെ ഇടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സാരമായി പരിക്കേറ്റ നിഷാദിനെ കോഴിക്കോട് സ്വകാര്യാശുപത്രിയിലും മിദ്ലാജിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ് 3 പേരേ ഇരിട്ടി സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.
 റോഡിരികിൽ പതിനഞ്ചോളം യുവാക്കൾ ഉണ്ടായിരുന്നെങ്കിലും പലരും തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മട്ടന്നൂർ ഭാഗത്തുനിന്നും മൈസുരിലേക്ക് പോകുകയായിരുന്നു ഓമ്നി വാൻ.


കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് വെച്ച് ഓണപ്പുക്കളും കയറ്റി പോകുകയായിരുന്ന വാഹനം മറ്റൊരു വാഹനത്തിൻ്റെ പിറകെ ഇടിച്ച് ഡ്രൈവർ മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പുന്നാട് ടൗണിൽ മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റും റോഡരികിലെ കൈവരിയും തകർത്തിരുന്നു. തലശ്ശേരി - വളവുപാറ നവീകരണത്തിനു ശേഷം ഈ റൂട്ടിൽ അപകടം നിത്യ സംഭവമായി മാറുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group