Join News @ Iritty Whats App Group

നടി കവിയൂര്‍ പൊന്നമ്മ ആശുപത്രിയില്‍ ; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്


കൊച്ചി : മലയാള സിനിമയിലെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് . കൊച്ചിയിലെ ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് കവിയൂർ പൊന്നമ്മ.


ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയിരുന്നു. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരികെ അമേരിക്കയിലേക്ക് മടങ്ങി.

അടുത്തിടെ കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് നടി കവിയൂർ പൊന്നമ്മ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാർത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താൻ തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ പറയുകയുണ്ടായി.

Post a Comment

Previous Post Next Post
Join Our Whats App Group