ഇരിട്ടി താലൂക്ക് ആശുപത്രിക്കായി പുതിയ കെട്ടിടത്തിനായി മണ്ണെടുന്നതിനിടെ വലിയ ഗുഹ കണ്ടെത്തി. കിഫ്ബി ഫണ്ടിൽ നിന്നും 68 കോടി രൂപ മുടക്കി നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി നടക്കുന്നതിനിടയിലാണ് ഗുഹ കണ്ടെത്തിയത്. ഇപ്പോൾ ഒ പി പ്രവർത്തിക്കുന്ന മാതൃ - ശിശു വാർഡിന് താഴെ ഗുഹ കണ്ടെത്തിയത് ആശങ്കകൾക്ക് കാരണമായി. ഗുഹ കണ്ടെത്തിയത് പുതിയ ബിൽഡിങ്ങിന്റെ നിർമ്മാണ പ്രവർത്തികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചേർക്കുകയാണ്. ജിയോളജി വിഭാഗം പരിശോധന നടത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
Post a Comment