മംഗളൂരു: ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെൽ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചേരുന്ന രക്ത ഗ്രൂപ് കരൾ ലഭ്യമല്ലാത്തതിനാൽ അർച്ചനയുടെ കരൾ ഭാഗം നൽകുകയായിരുന്നു. 12 ദിവസം മുമ്പാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയകൾ നടന്നത്. അതേസമയം , കരൾ സ്വീകരിച്ചയാൾ സുഖമായിരിക്കുന്നുണ്ട്. അർച്ചനയും സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ പെട്ടെന്ന് അവശയാവുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല
ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകിയ കോളജ് അധ്യാപിക മരിച്ചു;സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ പെട്ടെന്ന് അവശയാവുകയായിരുന്നു
News@Iritty
0
Post a Comment