Join News @ Iritty Whats App Group

ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ നിലപാടിൽ നിന്ന്‌ പി വി അൻവർ മാറുന്നു: എം വി ഗോവിന്ദൻ


ഡൽഹി > ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടിൽ നിന്ന് മാറുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പി വി അൻവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർടിക്കും സർക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണ് അൻവർ പറയുന്നത്. പാർടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ പ്രസ്താവനകൾ മാറരുത് എന്ന് അദ്ദേഹത്തോട് പാർടി ആവശ്യപ്പെട്ടിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എല്ലാ വിവരങ്ങളും പരിശോധിച്ച് ആവശ്യമായ നിലപാട് പാർടി സ്വീകരിക്കും എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group