സരൺ (ബിഹാർ): വ്യാജ ഡോക്ടർ യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയ കുട്ടി മരിച്ചു. സരണിലെ ഗണപതി ആശുപത്രിയിൽവച്ചാണ് ശസ്ത്രക്രിയയ്ക്കിടെ കൃഷ്ണകുമാർ(15) മരിച്ചത്.
ഛർദിക്ക് ചികിത്സ തേടിയെത്തിയ കുട്ടിയെ അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ടർ പരിശോധിക്കുകയും, ഛർദി നിൽക്കണമെങ്കിൽ ഉടൻ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കണമെന്നും പറഞ്ഞു.
തുടർന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ ശസ്ത്രക്രിയ നടത്തി പിത്താശയം നീക്കം ചെയ്തു. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment