തേനി > തമിഴ്നാട്ടിൽ മലയാളി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി കേസ്. തേനിക്ക് സമീപം നഴ്സിങ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്. തട്ടിക്കൊണ്ടുപോയവര് പെണ്കുട്ടിയെ അജ്ഞാത കേന്ദ്രത്തില് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടര്ന്ന് ഡിണ്ടുഗല് റെയില്വേ സ്റ്റേഷനു സമീപം ഇറക്കിവിടുകയുമായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു കുട്ടിയെ റെയിൽവേ സ്റ്റേഷന് സമീപം ഇറക്കിവിട്ടത്.
പെണ്കുട്ടിയെ ഡിണ്ടുഗല് ഗവണ്മെന്റ് ആശുപത്രിയില് പ്രവേശിപ്പിച്ചു. വിദ്യാർഥി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പെണ്കുട്ടികളുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. സംഭവം നടന്നത് തേനിയിലായതിനാല് കേസ് തേനി ടൗണ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുമെന്ന് ഡിണ്ടുഗല് പൊലീസ് അറിയിച്ചു.
Post a Comment