അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് സൈന്യം മാർക്ക് ചെയ്ത സ്ഥലത്ത് ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവർ നടത്തിയ പരിശോധനയിൽ കൂടുതൽ ലോഹഭാഗം കണ്ടെത്തി.
ലോറിഎൻജിന്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ് ഫാനും അതിന് ചുറ്റമുള്ള വളയവുമാണ് കിട്ടിയത്. എന്നാല്‍ ഇത് അർജുന്റെ ലോറിയുടേത് ആണോ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ കഴിയില്ല. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി4 എന്ന പോയന്റിലാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്.
കൂളിംഗ് ഫാന്‍ കണ്ടെത്തിയതിന്റെ അടുത്തു നിന്നാണ് ലോറിയുടെ ജാക്കിയും കിട്ടിയത്. പുഴയുടെ അടിയിൽ സ്കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയെന്ന് ഈശ്വർ മൽപെ പറഞ്ഞു. റേഡിയേറ്റർ കൂളിംഗ് ഫാൻ കിട്ടിയ സ്ഥലത്ത് വിശദമായി പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞു.
Post a Comment