Join News @ Iritty Whats App Group

കോൾഗേറ്റ് മുതൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് വരെ...വനിതാദിനത്തിൽ ബഹിഷ്കരണ ആഹ്വാനം; അടുക്കളയിൽ നിന്ന് യുദ്ധം തുടങ്ങാമെന്ന് എഴുത്തുകാരി സാറാ ജോസഫ്

കോൾഗേറ്റ് മുതൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് വരെ...വനിതാദിനത്തിൽ ബഹിഷ്കരണ ആഹ്വാനം; അടുക്കളയിൽ നിന്ന് യുദ്ധം തുടങ്ങാമെന്ന് എഴുത്തുകാരി സാറാ ജോസഫ്


തൃശ്ശൂർ: ലോക വനിതാ ദിനത്തിൽ ബഹിഷ്കരണ ആഹ്വാനവുമായി എഴുത്തുകാരി സാറാ ജോസഫ്. ഇറാനെതിരെ യുദ്ധം നയിക്കുന്ന അമേരിക്കൻ- ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ആഹ്വാനം. കോൾഗേറ്റ് ടൂത്ത് പേസ്റ്റ്, ടെഡ് /ഏരിയൽ അലക്ക് പൗഡർ, ഹെഡ് & ഷോൾഡർ ഷാംപൂ, ജോൺസൺ ആൻഡ് ജോൺസൺ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ബഹിഷ്കരിക്കാനാണ് സാറാ ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഇന്ന് ലോക വനിതാദിനംനമ്മൾ സ്ത്രീകൾക്ക് യുദ്ധത്തിൽ പങ്കെടുത്താലോ?അടുക്കളയിലും കുളിമുറിയിലും കിടപ്പറയിലുംനിന്ന് തുടങ്ങിയാലോ?അമേരിക്കയോടും ഇസ്രഈലിനോടുമുള്ള എതിർപ്പ് വാക്കുകൾക്കപ്പുറം പ്രയോഗത്തിൽ കൊണ്ടുവന്നാലോ?

നമ്മൾ കോൾഗേറ്റ് ടുത്പെയ്സ്റ്റ് ഉപേക്ഷിക്കുന്നു. ടെഡ്/ഏരിയൽ അലക്ക് പൗഡർ ഉപേക്ഷിക്കുന്നു. ഹെഡ് &ഷോൾഡേഴ്‌സ്/പാൻ്റിൻ ഷാമ്പൂകൾ ഉപേക്ഷിക്കുന്നു. ജോൺസൺ&ജോൺസൺ ഉല്പന്നങ്ങൾ ഉപേക്ഷിക്കുന്നു. കാരണം അമേരിക്കയുടെ വൻ കോർപറേറ്റ് സ്ഥാപനങ്ങളാണിവ.

അമേരിക്കയുടെയുദ്ധവിമാനങ്ങളും ആയുധങ്ങളുംമിസൈലുകളും നിർമ്മിക്കാനാവശ്യമായ കൂറ്റൻ സാമ്പത്തികസഹായം നല്കിക്കൊണ്ടിരിക്കുന്ന കമ്പനികൾ. ഒരുവൾ അടുക്കളയിൽ നിന്നുതുടങ്ങുന്ന ഈ നിശ്ശബ്ദ വിപ്ലവം ഒട്ടും ചെറുതായിരിക്കില്ല.നമ്മൾ ചെയ്യുകയും മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത് ഈ പ്രതിരോധത്തെ തീപോലെ പടർത്തുക.

Post a Comment

Previous Post Next Post
Join Our Whats App Group