മലപ്പുറം അമരമ്പലത്ത് നേരിയ ഭൂചലനം. പന്നിക്കോട് ഭാഗത്ത് ഇന്ന് രാവിലെ പത്തരയോടെ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാരാണ് അറിയിച്ചത്. ഇടിമുഴക്കം പോലെ അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.
അപകടങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. പതിനൊന്നോളം വീടുകളില്‍ ഭൂചലനം അനുഭവപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആണ് അധികൃതര്‍ അറിയിക്കുന്നത്.
Post a Comment