ശ്രീകണ്ഠപുരം: ചോയ്‌സ്‌മാളിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വളക്കെയിലെ കൊയിലത്ത് മുഹമ്മദ് കുഞ്ഞി (57) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതിനായിരുന്നു അപകടം. പയ്യാവൂർ ഭാഗത്തുനിന്ന് ശ്രീകണ്ഠപുരത്തേക്ക് വന്ന സ്കൂട്ടർ എതിരെ വന്ന കാറുമായി കൂട്ടിയിടി ക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് കുഞ്ഞിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ് പരേതനായ ആദം ഹാജി. മാതാവ്: ആയിഷ.
ഭാര്യ: നഫീസ. മക്കൾ: മിർസബ്, മിർസാന, മുബാരിഫ്, മുഹസൽ, ഫാത്തിമ.
സഹോദരങ്ങൾ: മുസ്‌തഫ, അബൂബക്കർ, ഖാദർ, സലാം,സൈനബ.
Post a Comment