കാസർകോട് അഞ്ച് വിദ്യാർത്ഥികൾക്ക് എച്ച്3എൻ2, എച്ച്1എൻ1 രോഗബാധ സ്ഥിരീകരിച്ചു. പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഇക്കഴിഞ്ഞ ദിവസം തൃശൂരിൽ എച്ച്1എൻ1 ബാധിച്ച് ഇറാൻ മരിച്ചിരുന്നു. എറവ് സ്വദേശിനി മീന (62) ആണ് മരിച്ചത്. രോഗ ബാധിച്ച് ജൂബിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
Post a Comment