കൊല്ലം: പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ(19) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പോലീസിൽ കീഴടങ്ങി.
മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ ആദ്യം വാക്കേറ്റം ഉണ്ടായി. ഈ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. അരുൺ ഇവിടെയും എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്.
ഇക്കാര്യം ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷമുണ്ടായി. ഇതിനിടെ പ്രസാദ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അരുണിനെ കുത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. സുഹൃത്താണ് അരുണ്‍കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
അരുണ്‍കുമാറും മകളും തമ്മിലുള്ള സൗഹൃദം താന്‍ എതിര്‍ത്തിരുന്നുവെന്ന് പ്രസാദ് പോലീസിന് മൊഴി നല്കി.
Post a Comment