Join News @ Iritty Whats App Group

ചെറുപുഴയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോണ്‍ കവർന്ന ഇരിട്ടി സ്വദേശി പിടിയിൽ

കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ചെറുപുഴയിലെ മൊബൈല്‍ ഷോപ്പില്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേന എത്തി 20,000 രൂപ വിലവരുന്ന സാംസണ്‍ കമ്ബനിയുടെ ഫോണ്‍ കവര്‍ന്ന പ്രതിയെ കാസര്‍ഗോഡ് നിന്നും പോലീസ് പിടികൂടി.

നിരവധി മോഷണ കേസിലെ പ്രതി ഇരിട്ടി കിളിയന്തറ വള്ളിത്തോട് പെരിങ്കേരി സ്വദേശി കുരുവിക്കാട്ടില്‍ ഹൗസില്‍ കെ.ജി.സാജു (48) വിനെയാണ് എസ്. ഐ. രൂപാ മധുസൂദനനും സംഘവും അറസ്റ്റു ചെയ്തത്.

ദിവസങ്ങള്‍ മുമ്ബ് ചെറുപുഴ ടൗണിലെ ക്യുവണ്‍മൊബെല്‍ ഷോപ്പില്‍ നിന്നാണ് പട്ടാപ്പകല്‍ ഫോണ്‍ മോഷ്ടിച്ചത്. ഷോപ്പ് ഉടമ മാതമംഗലം താറ്റ്യേരിയിലെ പി.സുജിത്തിന്റെ പരാതിയില്‍ കേസെടുത്ത ചെറുപുഴ പോലീസ് അന്വേഷണത്തിനിടെ മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയില്‍ നിന്നും കണ്ടെത്തിയിരുന്നു.

പിന്നീട് പ്രതിയെ കാസര്‍ഗോഡ് മത്സ്യ മാര്‍ക്കറ്റില്‍ വെച്ച്‌ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സംശയാസ്പദമായി ഇയാളെ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച ലാപ്‌ടോപ്പുമായി പിടികൂടിയത്. തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്ത് റിമാന്റു ചെയ്തിരുന്നു.ചെറുപുഴയിലെ മോഷണ കേസില്‍ പ്രതിയായ ഇയാളെ ജയിലിലെത്തി ചെറുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു രേഖപ്പെടുത്തിയത്.


Post a Comment

Previous Post Next Post
Join Our Whats App Group