ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇരകള്‍ പരാതി നല്‍കാത്തത് എന്താണ് എന്ന ചര്‍ച്ചകളോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നല്‍കിയവരില്‍ എത്ര പേര്‍ക്കാണ് നീതി ലഭിച്ചത് എന്നാണ് പാര്‍വതി ചോദിക്കുന്നത്.
സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നല്‍കിയവരില്‍ എത്രപേര്‍ക്കാണ് നീതി ലഭിച്ചത്. അപ്പോള്‍ എന്ത് അടിസ്ഥാനത്തിലാണ് നമ്മളില്‍ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നത്. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷ ഉണ്ടായിരുന്നു.
എന്നാല്‍, പലയിടത്തും നടപടിയില്‍ അഭാവമുണ്ടായി. മോശമായി പെരുമാറിയവരുടെ പേരുകള്‍ പുറത്തുവന്നാല്‍ ഇരയാക്കപ്പെട്ടവര്‍ വീണ്ടും ഒറ്റപ്പെടും. ഹിറ്റ് സിനിമകള്‍ ചെയ്തിട്ട് പോലും തനിക്ക് അവസരങ്ങള്‍ നഷ്ടമായി എന്നാണ് പാര്‍വതി പറയുന്നത്. അതിജീവിക്കുക എന്നത് അത്ര സുഖകരമായ അവസ്ഥയല്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പാര്‍വതി തിരുവോത്ത് പ്രതികരിച്ചിരിക്കുന്നത്.
ഇത്രയും സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ കാരണം രഹസ്യസ്വഭാവം ഉള്ളത് കൊണ്ടാണ്. അതില്ലായിരുന്നെങ്കില്‍ അന്‍പത് പേരില്‍ പത്ത് പേര്‍ പോകുമായിരിക്കും. ഇല്ലെങ്കില്‍ അഞ്ച് പേരുണ്ടാകും. അതില്‍ ചുരുക്കം ചില ആളുകളാണ് പ്രിവിലേജ് ഉള്ളത് കൊണ്ടും കുറച്ച് പേടി കുറവുള്ളത് കൊണ്ടും മുന്നോട്ട് പോയത്. പക്ഷേ ചിലര്‍ വന്നത് രഹസ്യസ്വഭാവത്തിന്റെ അടിസ്ഥാനത്തിലും.
ഇതിന് മുമ്പ് ഏത് സ്ത്രീയ്ക്കാണ് പേര് പറഞ്ഞിട്ട് നീതി ലഭിച്ചിട്ടുള്ളത്. പേരുകള്‍ വന്നു കഴിഞ്ഞാല്‍ ഒരുപാട് യൂട്യൂബ് സംവാദങ്ങള്‍ നടക്കും ചാനല്‍ ചര്‍ച്ചകള്‍ നടക്കും അതില്‍ വരുന്ന ഓരോരുത്തരും ഞങ്ങളെ നാണം കെടുത്തും നമ്മളെ തള്ളിമാറ്റും. ഇതിന്റെ ഒക്കെ ആകെ തുകയെന്നവണ്ണം സിനിമയില്‍ നിന്നും പിന്നെയും നമ്മളെ പുറത്താക്കും.
ഒടുവില്‍ നമുക്ക് ആര് ജോലി കൊണ്ട് തരും? ഞങ്ങളുടെ വക്കീല്‍ ഫീസ് ആര് കൊടുക്കും? ഞങ്ങളുടെ മാനസികാരോഗ്യം ആര് ഏറ്റെടുക്കും? അതിജീവിക്കുക എന്നത് അത്ര സുഖകരമായ അവസ്ഥയല്ല. ലോ ആന്‍ഡ് ഓര്‍ഡറില്‍ വിശ്വാസം ഉള്ളത് കൊണ്ടാണ് വീണ്ടും അതിന് പുറകെ പോകുന്നത് എന്നാണ് പാര്‍വതി പറയുന്നത്.
Post a Comment