പഴയങ്ങാടി: കണ്ണപുരത്ത് ശോഭായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ.
കല്യാശേരി മണ്ഡലം കരിക്കാട്ടെ ബിജെപി ബൂത്ത് പ്രസിഡന്റ് ബാബുവിനായിരുന്നു (32) തിങ്കളാഴ്ച രാത്രി വെട്ടേറ്റത്. കണ്ണപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ ബാബു, സബിൻ, റിതിൻ എന്നിവരെയാണ് കണ്ണപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്ര തുടങ്ങുന്നതിന് തൊട്ടുമുന്പ് കോലത്ത് വയലിൽ വച്ച് ഒരു സംഘം അനൗൺസ്മെന്റ് വാഹനം അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഘോഷയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാബുവിനെ തടഞ്ഞുവെച്ച് വെട്ടിപരിക്കേൽപ്പിക്കകുയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.പ്രതികളെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കും
إرسال تعليق