കോട്ടയം: അരളി ഇലയുടെ ജ്യൂസ് കുടിച്ച വയോധികന് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. ഔഷധമാണെന്ന് കരുതിയാണ് വിദ്യാധരൻ അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കൾ പറഞ്ഞു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post a Comment