കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ ആലപ്പുഴ സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. മുഹമ്മദ് ഇസ്മയേലിന്റെ പരാതിയിലാണ് ആലപ്പുഴയിലെ തമീം കൊച്ചിൻങ്ങപറമ്പിനെതിരേ (24) പോലീസ് കേസെടുത്തത്.
തമീം ഹൈദരാബാദുള്ള ഡാറ്റഫ്ലോ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂവിനുശേഷം സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനായി കമ്പനി കണ്ണൂർ സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
കണ്ണൂർ സർവകലാശാലയുടെ എംബ്ലവും സീലും ഉപയോഗിച്ച് ബിടെക് ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കുകയായിരുന്നെന്ന് കണ്ടെത്തി. തുടർന്ന് പരീക്ഷാ കൺട്രോളർ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Post a Comment