ദമ്മാം: പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് മലയാളി യുവാവ്. ഇയാള്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷിനെതിരെ (36) എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്.
ദമ്മാമില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പിന്നിലെ എക്സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തിന്‍റെ സുരക്ഷയെ അപകടത്തിലാക്കിയെന്നാണ് യുവാവിനെതിരെയുള്ള പരാതി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം യുവാവിനെ സ്റ്റേഷനില്‍ ഹാജരാക്കി.
Post a Comment