Join News @ Iritty Whats App Group

സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിൽ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സുറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്പോളാണ് അപടമുണ്ടായത്. മൃതദേഹം സൂറത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group